പറവൂർ: പറവൂരിൽ കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഗോതുരുത്ത് കോണത്ത് തോമസ് (ടോമി- 64) ആണ് മരിച്ചത്. കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റതായും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് ബന്ധുക്കളുടെ സംശയം.
വ്യാഴാഴ്ച ഉച്ചക്ക് 12.30നായിരുന്നു സംഭവം. തൊഴിൽ സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ടോമി കുഴഞ്ഞു വീണത്. തുടർന്ന് പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെ മരണം സംഭവിച്ചു.
ഭാര്യ: ആനി. മക്കൾ: ടെസ്സി, ടിന്റു. മരുമക്കൾ: ബിനോയ്,ലിജു.
Discussion about this post