കൊച്ചി: കൊച്ചിയിലെ പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ നിന്നും റോഡിലേക്ക് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതി അമ്മ തന്നെയെന്ന് പോലീസ്. കുഞ്ഞിന്റെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും ഇവർ തന്നെയാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞതെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു.
യുവതി ഗർഭണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും അതിജീവിതയുടെ രക്ഷിതാക്കൾക്ക് അറിയില്ലായിരുന്നു. ജനിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നോ പുറത്തേക്കെറിഞ്ഞപ്പോൾ കുഞ്ഞ് മരിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും കമ്മിഷണർ പറഞ്ഞു.
ALSO READ- വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ജോലിയില്‍ നിന്നും നീണ്ട അവധിയില്‍, പൊലീസുദ്യോഗസ്ഥന് വീടിനുള്ളില്‍ മരിച്ച നിലയില്‍
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു റോഡിലൂടെ പോയ ഒരു വാഹനത്തിലെ ഡ്രൈവർ കുറിയർ കവറിൽ ഉപേക്ഷിച്ച നിലയിൽ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടർന്ന് ഫ്ളാറ്റിലെ സെക്യൂരിറ്റിയും മറ്റ് ഉള്ളവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
Discussion about this post