കൊച്ചി: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പും താഴ്ന്നുവരികയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ക്രമാതീതമായി താഴുന്നുവരികയാണ്.
നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി താഴന്നു. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ജലനിരപ്പ് 2330 അടിയായിരുന്നു.
എന്നാല്‍ ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഇത്തവണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വൈദ്യുതോത്പാദനം കുറച്ചിരുന്നു. നിലവില്‍ 2280 അടിയില്‍ താഴെ ജലനിരപ്പ് എത്തിയാല്‍ പെന്‍സ്റ്റോക്ക് പൈപ്പു വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാതെ വരും.
കെഎസ്ഇബി ഇത് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. നിലവില്‍ മൂലമറ്റത്തെ ആറു ജനറേറ്ററുകളില്‍ അഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉത്പാദനശേഷം 45.349 ഘനമീറ്റര്‍ വെള്ളം ഒഴുകിപ്പോകുന്നുണ്ട്.
Also Read:മീൻപിടിക്കാനിട്ട തോർത്തിൽ കുരുങ്ങിയത് മനുഷ്യന്റെ തലയോട്ടി; രാമശേരിയിലെ പാറക്കുളത്തിൽ പോലീസ് പരിശോധന
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നാണ് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്.
Discussion about this post