തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ ഉത്പാദത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായി മില്‍മ. ചൂട് കൂടിയ സാഹചര്യത്തിലാണ് പാല്‍ ഉത്പാദനത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്.
നിലവില്‍ പ്രതിദിനം ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്നാണ് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറയുന്നത്. പാല്‍ ഉത്പാദനത്തില്‍ പ്രതിദിനം മുന്നേ മുക്കാല്‍ ലക്ഷം ലിറ്ററെന്നതാണ് മാര്‍ച്ചിലെ കണക്ക്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ വാങ്ങിയാണ് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നത്. എന്നാല്‍ ഉത്പാദനം കുറഞ്ഞതോടെ ക്ഷീരകര്‍ഷകരും വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
അതേസമയം കാലിത്തീറ്റയുടെ വിലയില്‍ കുറവും സംഭവിക്കുന്നില്ല. പാലുല്‍പ്പാദനം കുറയുമ്പോഴും പശുക്കളുടെ ഉയര്‍ന്ന പരിപാലനചെലവാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്.
Discussion about this post