ചാരുംമൂട്: സൂര്യാഘാതമേറ്റ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങരയിലാണ് സംഭവം. തെറ്റിക്കുഴി തെക്കതില്‍ സുബൈദയുടെ കറവപ്പശുവാണ് സൂര്യതാപമേറ്റു ചത്തത്.
പശുവിന്റെ പല ശരീരഭാഗങ്ങളും സൂര്യതാപമേറ്റ് കരുവാളിച്ച നിലയിലാണെന്ന് സുബൈദ പറഞ്ഞു. സുബൈദയുടെ രണ്ടു പശുക്കള്‍ സമാന രീതിയില്‍ മുമ്പും ചത്തിരുന്നു.
also read:ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം, ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
എഴുപത്തയ്യായിരം രൂപയോളം വില വരുന്ന പശുവാണ് ഇപ്പോള്‍ ചത്തതെന്നും പശുവിനെ തീറ്റയ്ക്കായി പുറത്തുകെട്ടാറുണ്ടെന്നും തിങ്കളാഴ്ച രാവിലെ കറവക്കായി എത്തിയപ്പോഴാണ് പശുവിനെ തൊഴുത്തില്‍ ചത്ത നിലയില്‍ കണ്ടതെന്നും സുബൈദ പറഞ്ഞു.
ഈ പശു 10 ലിറ്ററോളം പാലു തരുമായിരുന്നു. ഏറ്റവും നല്ല ക്ഷീര കര്‍ഷകക്കുള്ള നിരവധി അംഗീകാരങ്ങള്‍ നേടിയ ക്ഷീരകര്‍ഷകയാണ് സുബൈദ. സൂര്യാഘാതമേറ്റ് പശു ചത്ത സംഭവത്തില്‍ വെറ്റിനറി ഡോക്ടര്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃഗസംരക്ഷണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Discussion about this post