ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ശിവന് നായരും (72) ഭാര്യ പ്രസന്നകുമാരിയുമാണ് (62) കൊല്ലപ്പെട്ടത്. സിദ്ധ ഡോക്ടര്‍ ആണ് ശിവന് നായര്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അവടിയിലെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഡോക്ടര്‍ ശിവന് വീട്ടില്‍ തന്നെയാണ് ക്ലിനിക്ക് നടത്തിയിരുന്നത്.
വീട്ടില്‍ ചികിത്സയ്ക്കെന്ന പേരില്‍ എത്തിയവര്‍ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിനുള്ളില്‍ നിന്ന് അയല്‍വാസികള്‍ ബഹളം കേട്ടിരുന്നു.
പിന്നാലെ ഇവര്‍ പൊലീസിന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റിട്ടയേഡ് ടീച്ചറാണ് പ്രസന്നകുമാരി.
Discussion about this post