ചണ്ഡീഗഡ്: യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഹരിയാനയിലാണ് സംഭവം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗാര്‍വിത് സിംഗ് (25), നന്ദിനി കശ്യപ് (22) എന്നിവരാണെന്ന് മരിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഏതാനുംദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം ഡെറാഡൂണില്‍ നിന്ന് ഹരിയാനയിലെ ബഹദൂര്‍ഗഡിലേക്ക് താമസം മാറിയത്. .ബഹദൂര്‍ഗഡിലെ റുഹീല റസിഡന്‍സിയിലാണ് താമസിച്ചിരുന്നത്.
സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഷൂട്ടിംഗിന് ശേഷം ഇന്നലെ അര്‍ധ രാത്രിയാണ് ഇവര്‍ ഫ്ളാറ്റിലെത്തിയത്. ഇതിന് ശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും പൊലീസ് അറിയിച്ചു.
Discussion about this post