തിരുവനന്തപുരം: തിരുവനന്തപുരത്ത് 50കാരനെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ പഞ്ചായത്ത് ഓഫിസ് ക്ലര്‍ക്കായ വെള്ളനാട് കുളക്കോട് അനൂപ് അവന്യയില്‍ അഭിനവം വീട്ടില്‍ എസ്.സുനില്‍ കുമാറിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യ ധന്യ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സുനില്‍ കുമാര്‍ വെള്ളനാട് പഞ്ചായത്തില്‍ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുകയായിരുന്നു.
ഏറെ നാളുകളായി ഇതിന്റെ മനോവിഷമത്തിലായിരുന്നു സുനില്‍ കുമാറെന്ന് ബന്ധുക്കള്‍ മൊഴിനല്‍കി. വെള്ളനാട് പഞ്ചായത്തില്‍ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ 5-ാം പ്രതിയായിരുന്നു സുനില്‍ കുമാര്‍.
അതേസമയം, കിടപ്പുമുറിയില്‍നിന്ന് ഒരു കുറിപ്പ് പൊലീസിന് ലഭിച്ചു. അതില്‍ കുറ്റിച്ചല്‍ പഞ്ചായത്തില്‍ മണ്ണ് എടുക്കുന്നതിനു പാസ് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആയിരുന്നെന്ന് ആര്യനാട് പൊലീസ് പറഞ്ഞു.
Discussion about this post