ആലപ്പുഴ: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവും മകനും ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് സംഭവം. പുറക്കാട് പുന്തലകളത്തില്‍ പറമ്പില്‍ സുദേവ് (42) മകന് ആതിദേവ് (12) എന്നിവരാണ് മരിച്ചത് .
ഇന്നു രാവിലെ ദേശീയ പാതയില്‍ പുറക്കാടിന് സമീപത്തുവെച്ചായിരുന്നു അപകടം. സുദേവും ആതിദേവും ക്ഷേത്രദര്‍ശനത്തിനായി പോകുന്നതിനിടെ മീന്‍ വില്‍പ്പനക്കാരന്റെ സൈക്കിളില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.
ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. അതുവഴി വന്ന ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ശരീരത്തിലൂടെ കയറുകയായിരുന്നു. സുദേവ് അപകടസ്ഥലത്തവച്ചു തന്നെ മരിച്ചു. മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടത്തില്‍ സുദേവിന്റെ ഭാര്യ വിനീതയെ(40) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുദേവ് അപകടസ്ഥലത്തവച്ചു തന്നെ മരിച്ചു.
Discussion about this post