ഹരിപ്പാട്: ബൈക്ക് ടിപ്പര്‍ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. മുട്ടം ചിറ്റോടിതറയില് മോഹനന്റെ മകന് മിഥുന് മോഹന്‍ ആണ് മരിച്ചത്.
ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. മാര്‍ച്ച് 18 ന് നങ്ങ്യാര്‍കുളങ്ങര തട്ടാരമ്പലം റോഡില്‍ മുട്ടം ഇത്താംപള്ളില് ജംഗ്ഷന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. മിഥുന് ഓടിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
also read:കണ്ണ് ശസ്ത്രക്രിയയ്ക്കിടെ ഒന്നര വയസുകാരിയുടെ മരണം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടി
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഥുനെ ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ : രേഷ്മ, മകന് : ധന്വിന്, സഹോദരി : മീനു.
Discussion about this post