മലപ്പുറം: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയൊന്നും നടക്കുന്നില്ല പകരം എല്ലാ ദിവസവും കൈയ്യാങ്കളിയും മല്പിടിത്തവും. ഒടുക്കം യോഗത്തിലെ അടി പേടിച്ച് ഹെല്‍മറ്റ് ധരിച്ച് ല്‍ഡിഎഫ് കൗണ്‍സിലറുടെ പ്രതിഷേധം നടത്തി. മലപ്പുറം കോട്ടക്കല്‍ നഗരസഭയിലാണ് അബ്ദു റഹ്മാന്റെ പ്രതിഷേധം.
കൗണ്‍സില്‍ തുടങ്ങിയതിന് ശേഷമാണ് അബ്ദുള്‍ റഹ്മാന് ഹെല്‍മെറ്റും ധരിച്ചെത്തിയത്. എന്നാല്‍ ഇദ്ദേഹത്തെ കണ്ട ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അമ്പരന്നു. പിന്നെയാണ് കാര്യം മനസിലായത്. പ്രതീകാത്മക പ്രതിഷേധമായിരുന്നു അബ്ദു റഹ്മാന്റേത്.
നഗരസഭയുടെ നഗര പ്രിയ പദ്ധതി പ്രകാരം കോഴിക്കൂട് നിര്‍മ്മിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അംഗനവാടിയില്‍ താമസ സൗകര്യം ഒരുക്കിയത് എല്‍ഡിഎഫ് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്.
എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന അബ്ദു റഹ്മാന് അടിയേറ്റ് കുഴഞ്ഞു വീണിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇത്തവണ ഹെല്‍മറ്റ് ധരിച്ചത്. ഇത്തവണത്തെ കൗണ്‍സില്‍ യോഗം ശാന്തമായി പിരിഞ്ഞതിനാല്‍ ഹെല്‍മെറ്റ് ഉപേക്ഷിക്കാനാണ് അബ്ദു റഹ്മാന്റെ തീരുമാനം.
Discussion about this post