കോഴിക്കോട്: മുക്കത്ത് എഞ്ചിനീയറിങ് കോളേജിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയ ഗര്‍ഭിണി പൂച്ചയെ രക്ഷപ്പെടുത്തി സന്നദ്ധ പ്രവര്‍ത്തകര്‍. പൂര്‍ണ്ണ ഗര്‍ഭിണിയായ പൂച്ചയെയാണ് യുവാക്കളെത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കെഎംസിടി എഞ്ചിനീയറിങ് കോളേജിലെ മൂന്നാം നിലയിലെ സണ്‍ ഷേഡിലാണ് പൂച്ച കുടുങ്ങിയത്.
പൂച്ചയെ മൂന്നാം നിലയില്‍ കുടുങ്ങിയ നിലയില്‍ കണ്ട വിദ്യാര്‍ത്ഥികള്‍ സന്നദ്ധ സേനയെ വിവരം അറിയിക്കുകയായിരുന്നു. സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ ഉടന്‍ കോളേജിലെത്തി. വലിയ വടവും മറ്റ് സാമഗ്രികളുമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇതെല്ലാം കണ്ട് പരിഭ്രമിച്ച് പൂച്ചയെങ്ങാനും താഴേക്ക് ചാടുമോയെന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. അതൊന്നും കഴിച്ചില്ലല്ലോ, ദാഹിക്കുന്നുണ്ടാവുമല്ലോ എന്നെല്ലാം അവര്‍ ആശങ്കപ്പെട്ടു. സാഹസികമായി മൂന്നാം നിലയിലെ സണ്‍ ഷേഡിലേക്ക് കടന്ന് സന്നദ്ധ പ്രവര്‍ത്തകരിലൊരാള്‍ പൂച്ചയെ വലയിലാക്കി. ശേഷം കയറ് പയോഗിച്ച് താഴേക്ക് ശ്രദ്ധയോടെ ഇറക്കി. താഴെ എത്തിയതും പൂച്ച ഓടി രക്ഷപ്പെട്ടു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായത്.
Discussion about this post