തിരുവനന്തപുരം: കേരള വികസനത്തിന് ബിജെപി ഒന്നും സംഭാവന ചെയ്തിട്ടില്ല, മോഡിയുടെ ഗ്യാരണ്ടി പ്രസംഗത്തില്‍ കേരളം വീഴില്ലെന്ന് ശശി തരൂര്‍ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘ഗ്യാരണ്ടി’ ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടിയാണെന്നും ശശി തരൂര്‍ പറഞ്ഞു.
സമ്പന്നര്‍ക്ക് മോഡിയുടെ ഗ്യാരണ്ടി ഉണ്ടായിട്ടുണ്ട്, സാധാരണക്കാര്‍ക്ക് ഉണ്ടായിട്ടില്ല, ഒരു വികസനവും തരാത്തവരെ എങ്ങനെയാണ് ജനങ്ങള്‍ വിശ്വസിക്കുക, പൗരത്വനിയമ ഭേദഗതി ബില്ലിലെ നിലപാട് തുടരും, വിഷയം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമെന്നും ശശി തരൂര്‍.
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ (ബിജെപി) പന്ന്യന്‍ രവീന്ദ്രന് (എല്‍ഡിഎഫ്) എന്നിവരുമായാണ് ശശി തരൂരിന്റെ മത്സരം. എതിരാളികള്‍ ആരായാലും അവരെ കുറച്ച് കാണുന്നില്ലെന്ന് നേരത്തെ തന്നെ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരത്ത് ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് കൊണ്ട് തന്നെയാണ് തരൂര്‍ മുന്നേറുന്നത്. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്ന് തരൂര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post