പത്തനംതിട്ട: പത്തനംതിട്ട എംപി ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ആന്റോ ആന്റണിയുടെ പുല്‍വാമ വിവാദ പ്രസ്താവനയിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
പാകിസ്താന് പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പറഞ്ഞ ആന്റോ ആന്റണി ആരുടെ വോട്ടിനു വേണ്ടിയാണ് നീചമായ ഇത്തരം പ്രസ്താവന നടത്തുന്നതെന്നും ആന്റോ രാജ്യത്തെ അപമാനിച്ചുവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
also read:ഹരിയാനയില്‍ വിശ്വാസ വോട്ടെടുപ്പില്‍ നായബ് സിങ് സൈനിയ്ക്ക് വിജയം
ആരുടെ വോട്ടിന് വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ആന്റോ പറയണമെന്നും ആന്റോയുടെ പാക് അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികള്‍ വോട്ടിലൂടെ മറുപടി പറയുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
നാല് വോട്ടിന് വേണ്ടി പത്തനംതിട്ട എംപി മാറ്റിപ്പറഞ്ഞത് ഇന്ത്യന്‍ സൈന്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയ കാര്യമാണ്. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയുമാണ് ആന്റോ ചെയ്തതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Discussion about this post