തിരുവനന്തപുരം: കേരള കേഡര്‍ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയുടെ കര്‍ണാടകയിലെ ഡെപ്യൂട്ടേഷന് പൂര്‍ത്തിയായി. ഇതോടെ യതീഷ് ചന്ദ്ര ഐപിഎസ് കേരള സര്‍വീസിലേക്ക് മടങ്ങിയെത്തും. മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക് കേരള സര്‍ക്കാര്‍ പുതിയ നിയമനം നല്കി.
ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി എസ്പിയായാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നും ഡെപ്യൂട്ടേഷന് കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐസിടിയില്‍ നിയമിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post