കൊല്ലം: ആട്ടിന്‍ കുട്ടിയെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ ഗൃഹനാഥന് മരിച്ചു. കൊല്ലത്താണ് സംഭവം. കടയ്ക്കല്‍ അരിനിരത്തിന്‍ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് മരിച്ചത്.
അറുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവമുണ്ടായത്. കിണറ്റില്‍ ഇറങ്ങിയ ഉണ്ണി ശ്വാസം കിട്ടാതെ ബോധരഹിതനായി വീഴുകയായിരുന്നു.
also read:രമേശ്വരം കഫേയിലെ പൊട്ടിത്തെറി ബോംബ് സ്ഫോടനം: സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. കിണറ്റിനുളളില്‍ ഓക്സിജന്‍ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കല്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റില്‍ അകപ്പെട്ട ആടിനും ജീവന് നഷ്ടമായി.
Discussion about this post