മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് സൃഷ്ടിച്ചിരിക്കുന്നത്. വലിയ ആഡംബരത്തില്‍ നടത്താനൊരുങ്ങുന്ന വിവാഹത്തിന്റെ പ്രീ വെഡിങ് ചടങ്ങുകള്‍ പോലും ആഡംമ്പരമായാണ് നടത്തുന്നത്.
2,500ഓളം വിഭവങ്ങളുടെ ഭക്ഷ്യമെനുവും പ്രത്യേക ഡ്രസ് കോഡുമൊക്കെ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ജനം. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ നടക്കുന്ന പ്രീ വെഡിംഗ് ആഘോഷത്തിലെ ഭക്ഷണവിശേഷങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന പരിപാടിയില്‍ ഗംഭീരമായ സദ്യയാണ് ഒരുക്കുന്നത്. 25ലധികം വിദഗ്ധരായ ഷെഫുമാരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുങ്ങുന്നത്.
ഇന്‍ഡോറി ഫുഡിന് അല്‍പം പ്രാധാന്യം കൂടുതല്‍ നല്‍കുമെന്നാണ് അറിയുന്നത്. ഇതിന് പുറമെ പാര്‍സി, തായ്, മെക്‌സിക്കന്‍, ജാപ്പനീസ് എന്നിങ്ങനെ വൈവിധ്യങ്ങള്‍ വേറെയും. ഏഷ്യന്‍ വിഭവങ്ങളെല്ലാം നേരത്തേ തന്നെ മെനുവിലുണ്ട്.
മൂന്ന് ദിവസം കൊണ്ട് 2,500 ലേറെ വിഭവങ്ങള്‍ ഇവിടെ തയ്യാറാക്കപ്പെടുമെന്നാണ് കരുതുന്നത്. ഒരു തവണ തയ്യാറാക്കിയ വിഭവം പിന്നീട് ആവര്‍ത്തിക്കില്ല. എല്ലാം പുതിയ വിഭവങ്ങളായിരിക്കും. അതായത് 2,500 വിഭവങ്ങള്‍ എന്ന് പറയുമ്പോള്‍ ഓരോന്നും പുതിയതും പ്രത്യേകവും ആയിരിക്കും.
ബ്രേക്ക്ഫാസ്റ്റ് തന്നെ എഴുപതോളം ഓപ്ഷനുണ്ടായിരിക്കുമത്രേ. ലഞ്ചിന് 250ലധികം ഓപ്ഷനുകള്‍. അത്രയും തന്നെ ഡിന്നറിനും. അതിഥികളുടെ താല്‍പര്യമനുസരിച്ച് വീഗന്‍ വിഭവങ്ങളും ധാരാളമായി കാണും. ‘മിഡ്‌നൈറ്റ് സ്‌നാക്‌സ്’ വരെ ഇവിടെ ഇവര്‍ അതിഥികള്‍ക്കായി തയ്യാറാക്കുന്നുണ്ട്.
ALSO READ കാലാവധി തികയ്ക്കും, രാജി വയ്ക്കില്ല; ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ്
മൂന്ന് ദിവസം കൊണ്ട് ആകെ അഞ്ചോളം പരിപാടികളാണത്രേ പ്രീ-വെഡിംഗ് ആഘോഷത്തില്‍ നടത്തുക. ആയിരം അതിഥികളാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ഇവര്‍ക്കെല്ലാം ഭക്ഷണവുമായി ബന്ധപ്പെട്ട് ഇവര്‍ക്കുള്ള ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് നേരത്തെ ‘ഹോസ്പിറ്റാലിറ്റി ടീമി’നെ അറിയിക്കാമത്രേ. ഇതിന് അനുസരിച്ച് ഇവര്‍ തയ്യാറായിരിക്കും. അതിഥികളുടെ ഡയറ്റും കാര്യങ്ങളുമെല്ലാം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ തയ്യാറെടുപ്പും ഇവര്‍ കരുതുന്നുണ്ട്.
Discussion about this post