മസ്കറ്റ്: മലയാളി യുവാവിന് വാഹനാപകടത്തില്‍ പ്രവാസലോകത്ത് ദാരുണാന്ത്യം. എറണാകുളം സ്വദേശിയാണ് ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയില്‍ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് ആണ് മരിിച്ചത്. ഇരുപത്തിമൂന്നുവയസ്സായിരുന്നു. ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവിവാഹിതനാണ്. പിതാവ്: ഷമീര്‍, മാതാവ്: റഷീദ.
Discussion about this post