തിരുവനന്തപുരം: കേരള പദയാത്രയില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിട്ടുനില്‍ക്കും. ഡല്‍ഹിയിലേക്ക് പോകേണ്ടതുകൊണ്ടാണ് കെ സുരേന്ദ്രന്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
അതിനാല്‍ മലപ്പുറത്തും എറണാകുളത്തും പദയാത്ര നയിക്കുക എ പി അബ്ദുള്ളക്കുട്ടിയും എം ടി രമേശും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കുവേണ്ടിയാണ് സുരേന്ദ്രന്റെ ഡല്‍ഹിയാത്രയെന്നാണ് വിവരം.
also read;ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം; 55കാരന് രണ്ട് മതാചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍ നടത്തി
അതേസമയം, പ്രചാരണ ഗാന വിവാദം കാര്യമാക്കേണ്ടെന്ന പ്രകാശ് ജാവദേക്കറുടെ പരാമര്‍ശത്തില്‍ കെ സുരേന്ദ്രന്‍ അതൃപ്തി പ്രകടിപ്പിച്ചു. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ ഐടി സെല്‍ കണ്‍വീനറെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.
അതേസമയം, പാട്ട് മാറിപ്പോയത് ഒരു കയ്യബദ്ധം മാത്രമെന്നാണ് ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം നല്‍കുന്ന വിശദീകരണം. ജനറേറ്റര്‍ കേടായ സമയത്ത്, യൂട്യൂബില്‍ നിന്ന് പാട്ട് എടുക്കേണ്ടി വന്നതിനാലാണ് പ്രചാരണഗാനം മാറിപ്പോയതെന്നാണ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ വിശദീകരണം.
Discussion about this post