ടെക്സാസ്: ആമസോണ്‍ സ്ഥാപകനും സിഇഓയുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും 25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു. ബുധനാഴ്ച ട്വിറ്ററിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറെ നാളത്തെ സ്നേഹബന്ധത്തിനും, ഏറെനാള്‍ അകന്നു നിന്നതിനും ശേഷം, തങ്ങള്‍ വിവാഹമോചിതരാവാനും തുടര്‍ന്നങ്ങോട്ട് സുഹൃത്തുക്കളായി ജീവിക്കാനും തീരുമാനിച്ചുവെന്ന് ട്വിറ്ററില്‍ പങ്കുവെച്ച സംയുക്തപ്രസ്താവനയില്‍ ഇരുവരും പറഞ്ഞു. 54 കാരനായ ജെഫ് ബെസോസ് ആണ് 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണിന് തുടക്കമിട്ടത്. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ബെസോസ്.
ഭാര്യ, 48 കാരിയായ മാക്കെന്‍സി നോവലിസ്റ്റാണ്. 2005 ല്‍ പുറത്തിറങ്ങിയ ദി ടെസ്റ്റിങ് ഓഫ് ലൂതര്‍ ആല്‍ബ്രൈറ്റ് 2013 ല്‍ പുറത്തിറങ്ങിയ ട്രാപ്സ് എന്നിവ മാക്കെന്‍സിയുടെ കൃതികളാണ്.
‘ദമ്പതികളായി മികച്ച ജീവിതമായിരുന്നു ഞങ്ങളുടേത്. മാതാപിതാക്കളായും, സുഹൃത്തുക്കളായും, സംരംഭങ്ങളില്‍ പങ്കാളികളായും, ഇരുവരും പരസ്പരം നല്ലൊരു ഭാവി മുന്നില്‍ കാണുന്നു. തങ്ങള്‍ ഒരു കുടുംബമായി തുടരുമെന്നും സുഹൃത്തുക്കളായിരിക്കും’- അവര്‍ പറഞ്ഞു. ഇരുവര്‍ക്കും നാല് കുട്ടികളാണുള്ളത്. ഒരു കുഞ്ഞിനെ ദത്തെടുത്തതാണ്.
Discussion about this post