തിരുവനന്തപുരം: ഇന്നത്തെ ദീപികയില്‍ വന്ന മുഖപ്രസംഗത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ക്രൈസ്തവസഭയില്‍ പുരുഷമേധാവിത്വമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. പൗരോഹ്യത്തിന്റെ തെറ്റുകള്‍ മറച്ച് വെക്കാന്‍ തന്നെ കരുവാക്കുകയാണെന്നാണ് സിസ്റ്റര്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. താന്‍ ചെയ്തതാണ് ശരിയെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പുരോഹിതരെ ചോദ്യം ചെയ്യുന്ന തരത്തിലും സിസ്റ്റര്‍ വിമര്‍ശനം ഉന്നയിച്ചു. സഭയില്‍ താന്‍ കണ്ടുമുട്ടിയതില്‍ വളരെ കുറച്ച് പുരോഹിതരെ ബ്രഹ്മചര്യവ്രതം പാലിക്കുന്നുള്ളൂ. റോബിനെ രക്ഷിക്കാന്‍ അമ്മയുടെ അടുത്ത് നിന്ന് റോബിന്റെ കുഞ്ഞിനെ കന്യാസ്ത്രീ മഠത്തിലെ വണ്ടിലാണ് കടത്തിക്കൊണ്ട് പോയത്. ഇവയൊന്നും സഭയ്ക്ക് പ്രശ്നമല്ല. ഇങ്ങനെയുള്ള വലിയ തെറ്റുകളെ പുതപ്പിച്ചുറക്കിയിട്ട്, താന്‍ കന്യാസ്ത്രീകള്‍ക്കെതിരാണെന്ന് പറഞ്ഞാല്‍ പറഞ്ഞയാള്‍ അവിടെതന്നെ ഇരിക്കുകയേയുള്ളൂ. ഒരു കാരണവശാലും അതെന്നെ തളര്‍ത്തില്ലെന്നും സിസ്റ്റര്കൂട്ടിച്ചേര്ത്തു. താന്‍ മൂന്ന് വ്രതങ്ങളും പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ഒന്നല്ല പത്ത് പുസ്തകമെങ്കിലും എനിക്ക് എഴുതണം. അതിനുള്ള കഴിവും എനിക്കുണ്ട്. എന്നാല്‍ ഇതെല്ലൊം സഭ നിഷേധിക്കുകയായിരുന്നെന്നും സിസ്റ്റര്‍ വിമര്‍ശിച്ചു.
ഇപ്പോള്‍ തനിക്കെതിരെ ദീപികയില്‍ മുഖപ്രസംഗമെഴുതിയ ലേഖകന്‍ നോബിള്‍ പാറയ്ക്കല്‍ എന്ന പുരോഹിതന് കുറച്ച് കാലങ്ങളായി തനിക്കെതിരെ സമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിപരമായ അപമാനം നടത്തിക്കൊണ്ടിരിക്കുകയാണ്. പുരോഹിതര്‍ തന്നെ നമ്മുടെ ധീരമായ നടപടികളെ വളച്ചെടിക്കുകയും മാധ്യമങ്ങളെ പോലും വിമര്‍ശിച്ച് ഇതെല്ലൊം സഭയ്ക്ക് എതിരാണെന്ന് വരുത്തിതീര്‍ക്കുകയുമാണ് ചെയ്യുന്നതെന്നും സിസ്റ്റര്‍ ആരോപിച്ചു.
സഭയ്ക്കകത്ത് ദുഷിച്ച ചിന്താഗതിക്കാരായ എത്രയോ പുരോഹിതന്മാരുണ്ട്. അവരെയൊക്കെ സുഖമായി ഉറക്കിക്കിടത്തി കൊണ്ട് ശരിയായി ജീവിക്കുന്ന തന്നെ, ഒരു ക്രൈസ്തവ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിലോ, യാത്രാസൗകര്യത്തിനായി ഒരു വണ്ടിയെടുത്തതിന്റെ പേരിലോ ഇതെല്ലാം നിയമ ലംഘനമാണെന്ന് ആക്രോശിച്ചു കൊണ്ട് വധിക്കാന്‍ നോക്കിയാല്‍ ഒരിക്കലും മരിച്ചു വീഴില്ല. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്നു പറയുന്ന പുരോഹിതര്‍ വരെ സഭയിലുണ്ട്. ഇതും സഭയ്ക്ക് പ്രശ്നമല്ലെന്നും സിസ്റ്റര്‍ ആരോപിച്ചു.
ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വാസിക്കുന്നു. പെട്ടെന്ന് മദര്‍ ജനറാളിന് മറുപടികൊടുക്കാന്‍ ശരീരിക പ്രശ്നങ്ങള്‍ അനുവദിക്കുന്നില്ല. സഭയില്‍ തെറ്റുകളൊരുപാട് നടക്കുന്നുണ്ട്. ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്ന പുരോഹിതര്‍ക്ക് ചുരിദാര്‍ ഇടുന്നത് തെറ്റാണ്. ഒരു പ്രോവിന്‍സ് മുഴുവനും സാരിയുടുക്കുമ്പോഴാണിതെന്ന് ഒര്‍ക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.
Discussion about this post