ഓസ്ട്രലിയയില്‍ കോണ്‍സുലേറ്റിലേക്കും എംബസികളിലേക്കും 38 അജ്ഞാത പാര്‍സലുകള്‍ എത്തിയത് അതീവ ഗൗരവമായി പരിശോധിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിച്ചു. പാര്‍സലുകള്‍ അയച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന 38 കാരനെ ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തു.ആസ്ട്രേലിയയെ കോണ്‍സുലേറ്റിലേക്കും കാന്‍ബറ, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലെ എംബസികളിലേക്കുമാണ് 38 പാര്‍സലുകള്‍ എത്തിയത്. ബ്രിട്ടണ്, അമേരിക്ക, സ്വിറ്റ്സര്‍ലന്‍ഡ്, പാകിസ്താന്, ഇന്ത്യ, ഇറ്റലി, സ്പെയിന് തുടങ്ങി 12 രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആസ്ട്രലിയയെ ഭീതിയിലാഴ്ത്തിയ ഈ 38 പാര്‍സലുകളില്‍ എന്താണെന്നുള്ളത് എന്ന കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ പാര്‍സലുകളില്‍ അപായപ്പെടുന്നതൊന്നും ഇല്ല എന്നാണ് പുറത്ത് വരുന്ന റിപ്പാര്‍ട്ടുകളില്‍ പറയുന്നത്. പൊതുജനങ്ങള്‍ക്കോ അധികൃതര്‍ക്കോ യാതൊരു ഭീഷണിയും ഇതുവരെ ഉയര്‍ന്നിട്ടില്ല.
Discussion about this post