ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. ഇവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.
ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് ബില്‍ പാസായിരിക്കുന്നത്. സംവരണാനുകൂല്യത്തിന്റെ മാനദണ്ഡങ്ങള്‍ പിന്നീട് തീരുമാനിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഭേദഗതി വോട്ടിനിട്ട് തള്ളുകയും ചെയ്തു.
Discussion about this post