കൊൽക്കത്ത: ഭാര്യയെ കൊലപ്പെടുത്തി കൈയ്യിൽ ശിരസ്സും കത്തിയുമായി തെരുവിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി പോലീസ്. കൊൽക്കത്ത പുർബ മേദിനിപുര് സ്വദേശിയായ ഗൗതം ഗുചൈത് ആണ് പോലീസ് പിടിയിലായത്. യുവാവ് ഫെബ്രുവരി 14-നാണ് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയത്.
ഗൗതം ഭാര്യയുടെ തല അരിവാൾ ഉപയോഗിച്ച് അറുത്തെടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്ന് ഒരു കയ്യിൽ ഭാര്യയുടെ തലയും മറുകയ്യിൽ അരിവാളുമായി ഇയാൾ സമീപത്തുള്ള ബസ്സ്‌റ്റോപ്പിലെത്തി. ദേഹമാസകലം രക്തത്തിൽ കുളിച്ച ഇയാൾ നാട്ടുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു.
On Valentine's Day,Gautam Guchait from Patashpur in West Bengal's East Midnapore district killed his wife Phoolrani Guchait by chopping her head and then came out his house carrying the severed head. He then reached a local tea shop, sat on a bench and kept the severed head on… pic.twitter.com/HJi6u0BmEp
— taslima nasreen (@taslimanasreen) February 15, 2024
ഭയന്ന നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നാലെ നടത്തിയ പരിശോധനയിൽ ഭാര്യ ഫുലർണിയുടെ മൃതദേഹവും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായി പോലീസ് സൂപ്രണ്ട് സൗമ്യദ്വിപ് ഭട്ടാചാര്യ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
ഗൗതമിന് മാനസിക പ്രശ്‌നമുള്ളതായി മാതാപിതാക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. മൂന്നുവർഷങ്ങൾക്ക് മുൻപ് കൊൽക്കത്തയിലെ അലിപുർ മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിലേക്ക് ഗൗതം അതിക്രമിച്ച് കയറിയിരുന്നു. അന്ന് അന്ന് ഗുരുതര പരുക്കുകളോടെയാണ് ഇയാളെ പുറത്തെത്തിച്ചത്.
Discussion about this post