വളര്‍ത്തുനായയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന് ദുല്‍ഖര്‍ സല്മാന് മതയാഥാസ്ഥിതികളുടെ വിമര്‍ശനം. ‘ഹണി’ എന്ന് പേരുള്ള ബോക്സര്‍ ഇനത്തില്‍പ്പെട്ട തന്റെ നായയ്ക്കൊപ്പമുള്ള ചിത്രമാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
”അറിയാവുന്നവര്‍ക്ക് മനസ്സിലാകും, ഇതെത്ര വലിയ സംഭവമാണൈന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോള്‍ പേടിയായിരുന്നു. പക്ഷേ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ മനോഹരിയായ കൂട്ടുകാരി- ദുല്‍ഖര്‍ കുറിച്ചു.
തുടര്‍ന്ന് നിരവധി പേരാണ് വിമര്‍ശനവുമായെത്തിയത്. ഇതാദ്യമായല്ല താരം നായയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
ഇസ്ലാമിന് നായ ഹറാം ആണെന്നും ഒരു മുസ്ലിം ഒരിക്കലും നായയെ തൊടരുതെന്നും ഏഴുവട്ടം കുളിയ്ക്കണമെന്നുമാണ് കമന്റുകളില്‍ ഭൂരിഭാഗവും. ഇത്തരം കമന്റുകള്‍ക്കെതിരെയും ദുല്‍ഖറിനെ അനുകൂലിച്ചും ചിലരെത്തിയിട്ടുണ്ട്.
Discussion about this post