കൊല്ലം: ശബരിമല ദര്‍ശനം നടത്തിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ്പി മഞ്ജുവിന്റെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ചാത്തന്നൂര്‍ സ്വദേശിയാണ് മഞ്ജു. ചാത്തന്നൂര്‍ സിഐയുടെ നേതൃത്വത്തിലാണ് സുരക്ഷ.
നവോത്ഥാന കേരളം ശബരിമലയിലേക്ക് ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയായിരുന്നു ഇവര്‍ ശബരിമല ദര്‍ശനം നടത്തിയത്. ഇതേ ഫേയ്‌സ് ബുക്ക് ഗ്രൂപ്പ് വഴിയാണ് ദര്‍ശനത്തിന്റെ വീഡിയോ പുറത്ത് വിട്ടതും. അതേസമയം ശബരിമല ദര്‍ശനം നടത്താന്‍ പോയപ്പോള്‍ വഴിയില്‍ ആരുടേയും പ്രതിഷേധം ഉണ്ടായില്ലെന്നും ആചാരസംരക്ഷകര്‍ എന്നുപറഞ്ഞ് ശബരിമലയില്‍ നില്‍ക്കുന്നവരുടെ പിന്തുണ പോലും തനിക്ക് കിട്ടിയെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ അയ്യപ്പസേവാ സംഘം സഹായിച്ചുവെന്ന പിഎസ് മഞ്ജുവിന്റെ വാദം തള്ളി അഖില ഭാരത അയ്യപ്പ സേവാ സംഘം രംഗത്തെത്തി. സംഘത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് വൈസ് പ്രസിഡന്റ് പി ബാലന്‍ പറഞ്ഞു.
നേരത്തെ ശബരിമല ദര്‍ശനം നടത്തണം എന്ന് ആഗ്രഹിച്ച് എത്തിയിരുന്നെങ്കിലും പ്രതിഷേധം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് പറഞ്ഞ് പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു. അതിനാല്‍ ഈ തവണ പോലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു സന്ദര്‍ശനം നടത്തിയത്.
Discussion about this post