ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ. കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോല്‍പ്പിക്കാനല്ല സമരമെന്നുമാണ് മുഖ്യമന്ത്രി പ്രതിഷേധ പരിപാടിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ജന്തര്‍ മന്തറിലാണ് ഇന്ന് പ്രതിഷേധ ധര്‍ണ്ണ. രാവിലെ പത്തരയോടെ കേരള ഹൗസില്‍ നിന്നും മാര്‍ച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തര്‍ മന്തറിലേക്ക് വരിക. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എല്‍ ഡി എഫ് എം എല്‍ എമാരും എം പിമാരും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള മുതിര്‍ന്ന സി പി എം നേതാക്കളും ഡി എം കെ, എ എ പി പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കും.
ഒരാളെയും തോല്‍പ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ലെന്നും അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ചരിത്രത്തില്‍ കീഴ്വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാര്‍ഗം തെരഞ്ഞെടുക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post