തൃശൂര്‍: തൃശ്ശൂര്‍ റൂറല്‍ പോലീസില്‍ മെഡിക്കല്‍ അവധി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അവധിയുടെ കാരണം സത്യമാണോ എന്നറിയാന്‍ എസ്എച്ച്ഒമാര്‍ അന്വേഷണം നടത്തണമെന്നും എസ്എച്ച്ഒമാരുടെ ശുപാര്‍ശ ഇല്ലാതെ മെഡിക്കല്‍ അവധി നല്‍കരുതെന്നും നിര്ദേശുണ്ട്. തൃശ്ശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മയാണ് നിര്‍ദേശം നല്‍കിയത്.
അവധിയെടുക്കുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. ഒരു സ്റ്റേഷനില്‍ നിന്ന് തന്നെ കൂടുതല്‍ പേര് അവധിക്ക് അപേക്ഷിക്കുന്നു. അതേ സ്റ്റേഷനില്‍ തന്നെ മെഡിക്കല്‍ അവധിയിലും പ്രവേശിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അവധി പരമാവധി കുറയ്ക്കണം. 10 ദിവസത്തില്‍ കൂടുതല്‍ അവധി വേണ്ടവര്‍ വ്യക്തമായ കാരണം ബോധിപ്പിക്കണം. ലീവിന് അപേക്ഷിച്ചാലുടന്‍ എസ്എച്ച്ഒമാര്‍ അന്വേഷണം നടത്തണമെന്നും എസ്പി നവനീത് ശര്‍മയുടെ ഉത്തരവില്‍ പറയുന്നു.
വിഷയം ജെനുവിനല്ലാത്ത സാഹചര്യത്തില്‍ അവധി അനുവദിക്കില്ല. വിഷയം ജെനുവിനല്ലെങ്കില്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഉത്തരവുണ്ട്.
Discussion about this post