അബുദാബി: അബുദാബിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ റോഡുകളില്‍ പുതിയ സ്കാനറുകള്‍ സ്ഥാപിക്കും എന്ന് പോലീസ് വൃത്തങ്ങള്‍ അറിച്ചു. തിരക്കുള്ള സ്ഥലങ്ങളിലും സ്കൂളുകള്‍ക്ക് സമീപവും കൂടുതല്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലുമാണ് സ്കാനറുകള്‍ സ്ഥാപിക്കുന്നത്.
രണ്ട് സ്ക്രീനും രണ്ട് ക്യാമറയുമാണ് ഓരോ സ്കാനറിലുമുള്ളത്. ഒരോ സമയം കാല്‍നട യാത്രക്കാരെയും വാഹനങ്ങളെയും ഒരേ പോലെ നിരീക്ഷിക്കും. നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്കാല്‍ ചെയ്ത് ഡ്രൈവര്‍മാരെ പിടികൂടാനാണ് തീരുമാനം.
Discussion about this post