തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് മാസം തുറക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി. സംസ്ഥാനത്തെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. മേയില്‍ തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഔട്ടര്‍ റിങ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈന മാതൃകയില്‍ ഡെവലപ്മെന്റ് സോണ്‍ തുടങ്ങും. വിഴിഞ്ഞത്തെ അതിദരിദ്രരെ പ്രത്യേക പരിഗണന നല്കി ഉയര്‍ത്തും.
പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇക്കോടൂറിസത്തിലും സ്വകാര്യ പങ്കാളിത്തം വരും. 5000 കോടി രൂപ ഇത്തരത്തില്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ വയോജന കെയര്‍ സെന്ററുകളിലും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post