ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കും. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച് മേയ് രണ്ടാം വാരം പൂര്‍ത്തിയാകും വിധം ഒന്‍പത് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുക. മേയ് 17നോ 18നോ വോട്ടെണ്ണല്‍ നടക്കും.
എപ്രില്‍ 5ന് ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് നടക്കും. മേയ് 14ന് ഒന്‍പതാം ഘട്ടവും നടക്കും. വോട്ടെടുപ്പ് പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന് തിരുമാനിച്ചിട്ടുണ്ട്. അതത് സംസ്ഥാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തലാണ് സന്ദര്‍ശന ലക്ഷ്യം. വോട്ടെണ്ണല്‍ മേയ് 17 നോ 18 നോ നടത്തി, ജൂണ്‍ 1ന് 17ആം ലോകസഭ രൂപീകരിയ്ക്കും വിധം മറ്റ് നടപടികള്‍ പൂര്‍ത്തിയാകും.
Discussion about this post