അനധികൃത കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ നടത്തിവരുന്ന റിലേ നിരാഹാരം രണ്ടുമാസം പിന്നിടുകയാണ്. നിരവധി പ്രമുഖരും ഇതിനോടകം ആലപ്പാടിനു വേണ്ടി ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. ഒപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രോള്‍ എറണാകുളം ഫേയ്സ് ബുക്ക് കൂട്ടായ്മയും. ജനുവരി 13 -ാം തീയതി വൈകിട്ട് 4 മണിക്ക് മറൈന്‍ ഡ്രൈവില്‍ വെച്ച് ഐക്യദാര്‍ഢ്യ പ്രഖ്യാപനവും സമ്മേളനവും സംഘടിപ്പിക്കാനൊരുങ്ങുകയാണിവര്.
പ്രളയത്തില്‍ മുങ്ങിയ കേരള ജനതയ്ക്ക് കൈത്താങ്ങായ കടലിന്റെ മക്കളുടെ പ്രശ്നത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദത പാലിച്ചപ്പോള്‍ ഇവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയാണ് ഈ കൂട്ടായ്മ. ഇതിനോടകം പിന്തുണ അറിയിച്ച് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകള്‍ സഹകരിക്കുന്നുണ്ടെന്ന് ട്രോള്‍ എറണാകുളം അഡ്മിന് ഷിനില്‍ തുരുത്തുമ്മേല്‍ പറഞ്ഞു.
Discussion about this post