ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദിന്റെ ബേസ്‌മെന്റില്‍ വീണ്ടും പൂജ നടന്നു. ഇന്ന് പുലര്‍ച്ചെയാണ് പൂജ നടന്നത്. കഴിഞ്ഞ ദിവസവും കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളില്‍ പൂജ നടത്തിയിരുന്നു.
ജില്ലാ കോടതിവിധിക്ക് പിന്നാലെയായിരുന്നു പൂജ. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചത്.
also read;സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റു, ചികിത്സയിലിരിക്കെ അഞ്ചരവയസുകാരന്‍ മരിച്ചു
ഈ ഹര്‍ജി പരിഗണിച്ച കോടതി, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താമെന്ന് അനുമതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൂജ നടന്നത്.
അതേസമയം, ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അടിയന്തര വാദം കേള്‍ക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം.
Discussion about this post