ചെന്നൈ: വീണ്ടും തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല. സഹോദരിയെയും കാമുകനെയും 22കാരന് കൊലപ്പെടുത്തി. മധുര തിരുമംഗലം കൊമ്പാടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അതിന് ശേഷം കൊല്ലപ്പെട്ട സതീഷ് കുമാറിന്റെ തല പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ 22കാരന് ഒളിവിലാണ്.
വയറിംഗ് തൊഴിലാളിയായ പ്രവീണ്‍കുമാറിന്റെ സഹോദരി 24കാരിയായ മഹാലക്ഷ്മിയും കാമുകന് 26വയസ്സുള്ള സതീശ് കുമാറും ആണ് കൊല്ലപ്പെട്ടത്. അന്യജാതിക്കാരനായ പ്രവീണുമായി മഹാലഷ്കമി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും പ്രണയത്തെ കുടുംബം എതിര്‍ത്തതിനാല്‍ വിവാഹം നടന്നില്ല.
3 വര്‍ഷം മുന്‍പ് മറ്റൊരാളുമായി മഹാലക്ഷ്മിയുടെ വിവാഹം നടത്തിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം ഭര്‍ത്താവുമായി പിണങ്ങി വീട്ടിലേക്ക് മടങ്ങി. അടുത്തിടെ മഹാലക്ഷ്മിയുമായി സതീശ് സംസാരിച്ചെന്നറിഞ്ഞതോടെ പ്രവീണ്‍ പകയേറി. നിര്‍മാണ കമ്പനിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സതീഷിനെ മുളകുപൊടി എറിഞ്ഞ് വീഴ്ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തല വെട്ടിമാറ്റി ഗ്രാമത്തിലെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്റ്റേജില്‍ പ്രദര്‍ശിപ്പിച്ചു. പിന്നാലെ വീട്ടിലെത്തി സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തി. തടയാനെത്തിയ അമ്മയുടെ കൈയും പ്രവീണ്‍ വെട്ടിമാറ്റി. സംഭവത്തിനുശേഷം പ്രവീണ്‍ ഒളിവില്‍ പോയി.
Discussion about this post