കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ അച്ചടക്ക നടപടി സ്വീകരിച്ച് കോളേജ്.അക്രമ സംഭവത്തിൽ 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 13 കെഎസ്യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്എഫ്ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്.
കോളേജ് പ്രിൻസിപ്പൽ ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ. ഈ കാലയളവിൽ വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ പ്രവേശിക്കരുതെന്നും ഉത്തരവിലുണ്ട്.
Also read-നാലുവയസ്സുകാരി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച സംഭവം, പ്രിന്‍സിപ്പല്‍ ഒളിവില്‍, ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍
കോളേജിൽ എസ് എഫ് ഐ യുണിറ്റ് സെക്രെട്ടറിക്ക് ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്.
ബുധനാഴ്ച ആരംഭിച്ച സംഘർഷത്തിൽ സെൻട്രൽ പൊലീസ് ആകെ 8 കേസുകൾ എടുത്തിട്ടുണ്ട്. കാമ്പസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ കഴിഞ്ഞ പതിനെട്ടിന് കോളേജ് അടച്ചിട്ടിരുന്നു.
വിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎ എന്നിവരുമായി കോളജ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി നിയന്ത്രണങ്ങളോടെ കാമ്പസ് തുറക്കാന്‍ തീരുമാനിച്ചിരുന്നു.
Discussion about this post