കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ പരാതിയുമായി കുടുംബം. വയനാട്ടിലെ ചീരാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അലീന ബെന്നിയുടെ മരണത്തിലാണ് സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.
സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിന് പണം കണ്ടെത്താന്‍ സമ്മാന കൂപ്പണ്‍ ഇറക്കിയിരുന്നു. പണം പിരിക്കാന്‍ വിദ്യാര്‍ത്ഥികളെയാണ് അധ്യാപകര്‍ എല്‍പ്പിച്ചത്. എന്നാല്‍ അലീനയ്ക്ക് കൂപ്പണ്‍ വിറ്റുതീര്‍ക്കാനായില്ല. വിറ്റുതീരാത്ത കൂപ്പണുകള്‍ അലീന തിരികെ അധ്യാപകരെ ഏല്‍പ്പിച്ചിരുന്നു.
also read:സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായി ഒമ്പതാംക്ലാസ്സുകാരി, 14കാരനെതിരെ കേസെടുത്ത് പോലീസ്
എന്നാല്‍ കൂപ്പണ്‍ കിട്ടിയില്ലെന്ന് ടീച്ചര്‍ അലീനയോട് പറഞ്ഞതായി വീട്ടുകാര്‍ ആരോപിക്കുന്നു. കൂപ്പണ്‍ തിരികെ നല്‍കിയില്ലെന്ന ആരോപണം അലീനയെ അലട്ടിയിരുന്നു. കൂപ്പണിന്റെ കാര്യം പറഞ്ഞ് ക്ലാസ് ടീച്ചര്‍ ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷം അലീന അസ്വസ്ഥയായിരുന്നു.
വിഷമത്തിലായ അലീന തനിക്ക് നെഞ്ച് വേദനിക്കുന്നതായി വീട്ടുകാരോട് പറഞ്ഞിരുന്നു. പഴി കേട്ടതിലെ മനോവിഷമം ആണ് കുട്ടിയെ ആഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം.
Discussion about this post