ഹരിപ്പാട് : ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. രാമപുരം ശ്രീശൈലത്തില്‍ ആയിരപ്പള്ളില്‍ ജി. രാധാകൃഷ്ണപിള്ള ആണ് മരിച്ചത്.
75 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 10നായിരുന്നു അപകടം സംഭവിച്ചത്. ബിഎസ്എന്‍എല്‍ സബ് ഡിവിഷന് എന്‍ജിനീയര്‍ ആയിരുന്നു രാധാകൃഷ്ണ പിള്ള.
also read:മകനെ ആക്രമിച്ചതിന് പോലീസില്‍ പരാതി നല്കി, കോട്ടയത്ത് വയോധികയെ മര്‍ദ്ദിച്ച് യുവാവ്, അറസ്റ്റ്
ദേശീയപാതയില്‍ രാമപുരം കീരിക്കാട് എല്‍പി സ്കൂളിന് സമീപത്തുവെച്ച് രാധാകൃഷ്ണപിള്ള സഞ്ചരിച്ച സ്കൂട്ടറിനെ പിന്നില്‍ കുതിച്ചെത്തിയ കാര്‍ സ്കൂട്ടറിനെ മറി കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടിക്കുകയായിരുന്നു.
ഭാര്യ : ജെ. ലതിക( റിട്ട. അധ്യാപിക, പുള്ളിക്കണക്ക് എന്‍ എസ് എസ് ഹൈസ്കൂള്‍ ) മക്കള്‍: ലാലി ആര് പിള്ള ( അധ്യാപിക എന്‍ എസ് എസ് ഹൈസ്കൂള്‍, വടക്കടത്തുകാവ് ), ലീന ആര് പിള്ള (ലക്ച്ചര്‍, യു.ഐ.ടി. പത്തിയൂര്‍ ) ആര് ശംഭുപ്രസാദ്. മരുമക്കള്‍ : പരേതനായ അനില്‍ കുമാര്‍, അജയ് മോഹന്‍ (അബുദാബി).
Discussion about this post