കൊല്ലം: ലൈസന്‍സ് ഇല്ലാതെ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ കൈയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്. കൊല്ലം വെളിച്ചിക്കാലയിലെ ഒരു സ്വകാര്യ പ്രീ പ്രൈമറി സ്കൂളിലെ വാനാണ് കൊല്ലം ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് പിടികൂടിയത്.
ഡ്രൈവര്‍ക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും വാഹനത്തിന്റെ നികുതിയും അടച്ചിരുന്നില്ലെന്നും ആര്‍ടിഒ അറിയിച്ചു.
റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നിരുന്നു. ഇതിനിടയിലാണ് സംഭവം.
അതേസമയം, ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി വീടുകളില്‍ എത്തിച്ചു. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ രാംജി.കെ.കരന് ആണ് വാഹനം ഡ്രൈവ് ചെയ്ത് വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിച്ചത്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നജുമലും പരിശോധനയില്‍ പങ്കെടുത്തു.
Discussion about this post