തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ – സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ ആണ് മരിച്ചത്.
ഇരുപത് വയസ്സായിരുന്നു. നൃത്താധ്യാപികയായിരുന്നു. നന്തായിവാനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ. വീടിനുള്ളില്‍ തൂങ്ങിയനിലയിലാണ് ശരണ്യയെ കണ്ടത്.
ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post