ലകനൗ: അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം പ്രതിഷ്ഠയ്ക്ക് ഒരുങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളിയും ഒരുങ്ങുന്നു. അയോധ്യയില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെ ധനിപുരിലാണ് പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിട്ടുള്ളത്. ഇന്‍ഡോ ഇസ്‌ലാമിക് കള്‍ച്ചര്‍ ഫൗണ്ടേഷനാണ് മേല്‍നോട്ടം വഹിക്കുന്നത്. മസ്ജിദിന് പേരും തീരുമാനിച്ചുകഴിഞ്ഞു.
ഒരു ദര്‍ഗ അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദ് എന്നാണ് പേര് തീരുമാനിച്ചിരിക്കുന്നത്. മസ്ജിദെ അയോധ്യ എന്ന പേര് ആലോചിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ് ഒരുങ്ങുന്നത്. താജ്മഹലിനേക്കാള്‍ പ്രൗഢമായി. അഞ്ച് മിനാരങ്ങള്‍.
പ്രാര്‍ഥാനാലയത്തിന് പുറമേ സമൂഹ അടുക്കളയും ആശുപത്രിയും ലൈബ്രറിയുമുണ്ടാകും. 6 ഏക്കര്‍ കൂടി ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. നേരത്തെയുണ്ടായിരുന്ന രൂപരേഖ മാറ്റി. ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ സ്ഥാപിക്കും. വലിയ അക്വേറിയവുമുണ്ടാകും. വിശുദ്ധ സൂക്തങ്ങള്‍ ആലേഖനം ചെയ്ത ഇഷ്ടിക മദീനയിലും പ്രധാനദര്‍ഗകളിലും പ്രാര്‍ഥിച്ച ശേഷം നിര്‍മാണത്തിനായി കൊണ്ടുവരും. ഫെബ്രുവരിയില്‍ ധനസമാഹരണം ആരംഭിക്കും. ഈ വര്‍ഷം പകുതിയോടെ നിര്‍മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post