ജയ്പൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തതില്‍ മനംനൊന്ത് പതിനഞ്ച് വയസുകാരി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണ സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനി കൃപാന്‍ഷിയാണ് ജീവനൊടുക്കിയത്.
പത്താം ക്ലാസുകാരിയായ മകളുടെ ഫോണ്‍ ഉപയോഗം കൂടുതലാണെന്ന് പറഞ്ഞ് പിതാവ് മൊബൈല്‍ ഫോണ്‍ വാങ്ങിവയ്ക്കുകയും കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി.
രാത്രിയില്‍ വീട്ടുകാര്‍ ഭക്ഷണം കഴിക്കാന്‍ വിളിക്കാനെത്തിയപ്പോള്‍ പ്രതികരണമുണ്ടായിരുന്നില്ല. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തെത്തിയപ്പോഴാണ് മകളെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
Discussion about this post