കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസ് പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് രാവിലെ തടവ് ചാടിയത്. മയക്ക് മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹര്‍ഷാദ്. 10 വര്‍ഷം തടവിനാണ് ഹര്‍ഷാദ് ശിക്ഷിക്കപ്പെട്ടത്.
രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് ബൈക്കിന്റെ പിറകില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എല്ലാ ദിവസവും രാവിലെ ഹർഷാദാണ് പത്രക്കെട്ട് എടുത്തിരുന്നത്. ഗേറ്റിന് പുറത്തേക്ക് പോയ പ്രതി നിമിഷനേരം കൊണ്ട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിറകിൽ കയറിപ്പോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് പെട്ടെന്ന് തന്നെ കടന്നുകളഞ്ഞത്. ഇത് ആസൂത്രിതമാണെന്നാണ് ജയിൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ
കണ്ണവം പോലീസ് എടുത്ത കേസില്‍ 2023 സെപ്റ്റംബര്‍ മുതല്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹര്‍ഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദഗ്ധമായി ജയില്‍ ചാടി പോയത്. അതേസമയം, പ്രതി തടവുചാടി രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി.
Discussion about this post