ഗുരുവായൂര്‍: ബുധനാഴ്ച ഗുരുവായൂരില്‍ നടക്കാനിരിക്കുന്ന വിവാഹസമയത്തില്‍ മാറ്റം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് മാറ്റം വരുത്തിയത്. വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി.
നാല്‍പ്പത്തിയെട്ട് വിവാഹങ്ങളാണ് ആ സമയത്തിനുള്ളില്‍ നടക്കുക. അതേസമയം, ആറിനും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. കൂടാതെ ക്ഷേത്രത്തില്‍ വിവാഹത്തിനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവാഹ സംഘത്തില്‍ 20 പേര്‍ക്ക് മാത്രമെ പ്രവേശനമുള്ളു. അതിനായി പ്രത്യേകം പാസ് എടുക്കണം. പ്രധാനമന്ത്രി ജനുവരി 17ന് രാവിലെ 8.45നാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക.
അതുകൊണ്ടുതന്നെ രാവിലെ ക്ഷേത്രത്തില്‍ ചോറൂണിനും തുലഭാരത്തിനും അനുമതിയില്ല. അരമണിക്കൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി പുറത്തുകടക്കും. തുടര്‍ന്ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തയുടന്‍ കൊച്ചിയിലേക്ക് മടങ്ങും.
Discussion about this post