നടൻ ബാല ഭാര്യ എലിസബത്ത് ഇപ്പോൾ കൂടെയില്ലെന്ന് വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ എലിസബത്ത് പങ്കുവെച്ച കുറിപ്പാണ് വലിയ ചർച്ചയാകുന്നത്. ”നമ്മുടെ ജീവിതത്തിൽ നമ്മൾ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാൾ ഉണ്ടാകും. എന്നിട്ടും അവർ നമ്മെ, നമ്മൾ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും.”- എന്നാണ് എലിസബത്ത് ഫേസ്ബുക്കിൽ കുറിച്ചത്.
ജീവിതത്തിൽ തിക്ക് തെറ്റുപറ്റിയെന്ന് തോന്നിപ്പിക്കുന്ന കുറിപ്പാണ് എലിസബത്ത് പങ്കിട്ടിരിക്കുന്നത്. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും എന്നർഥം വരുന്ന കുറിപ്പാണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്.
അതേസമയം, സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയിൽ പെട്ടന്നെന്തു സംഭവിച്ചു എന്നാണ് ആരാധകരും ചോദിക്കുന്നത്. ബാലയുമായി എന്തിനാണ് പിരിഞ്ഞതെന്നും എല്ലാം സഹിക്കാൻ ദൈവം എലിസബത്തിനു ശക്തി നൽകട്ടെയെന്നും കമന്റ് ചെയ്യുകയാണ് ആളുകൾ. 2021 സെപ്റ്റംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം.
ബാല ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എല്ലാകാര്യങ്ങൾക്കും എലിസബത്ത് കൂടെത്തന്നെ ഉണ്ടായിരുന്നു. കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് എന്താണ് എന്ന് ആരാധകരും അന്വേഷിച്ചിരുന്നു.
Discussion about this post