കോട്ടയം: പ്രവാസിയായ അറുപത്തിമൂന്നുകാരനെ വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലാണ് നടുക്കുന്ന സംഭവം.
അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിച്ചിറ റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വീട്ടിലാണ് സംഭവം.
വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. അതേസമയം, എന്താണ് മരണകാരണം എന്ന് വ്യക്തമായിട്ടില്ല.
സ്വയം കഴത്തു മുറിച്ച് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പൊലീസ് പരിശോധന നടത്തി.
Discussion about this post