തിരുവനന്തപുരം: കേരളം ഇപ്പോള്‍ ബിജെപിക്കും നരേന്ദ്ര മോഡിക്കും പാകമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ശബരിമല സ്ത്രീപ്രവേശന വിഷയത്തിന് ശേഷം മൂന്ന് ജില്ലകളില്‍ നിന്ന് സിപിഎം പുറത്തായെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്ന കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് ബിജെപി എംപിമാര്‍ അടങ്ങുന്ന സംഘം രാഷ്ട്രപതിയെ കണ്ടു കേരളത്തിലെ നിലവിലെ സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post