കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമതെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ല പുലര്‍ത്തിയിരുന്ന ആധിപത്യം കലോത്സവത്തിന്റെ അവസാന ദിവസമാണ് കോഴിക്കോട് തിരിച്ചുപിടിച്ചു.
901 പോയിന്റ് നേടിയാണ് കോഴിക്കോട് വീണ്ടും സ്വര്‍ണകപ്പില്‍ മുത്തമിടാന്‍ ഒരുങ്ങുന്നത്. 897 പോയിന്റുള്ള കണ്ണൂര്‍ രണ്ടാമതും 895 പോയിന്റുമായി പാലക്കാടും തൊട്ടുപിന്നില്‍ തന്നെയുണ്ട്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഏതാനും മത്സരങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.
നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയില്‍ നടക്കുന്നത്. നിലവില്‍ മൂന്നാം സ്ഥാനത്തെങ്കിലും സ്വര്‍ണക്കപ്പ് എന്ന സ്വപ്നം പാലക്കാട്ടെ കുട്ടികളും ഉപേക്ഷിച്ചിട്ടില്ല. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടിയാണ് മുഖ്യാതിഥി.
Discussion about this post