ഏറെ ആരാധകരുള്ള തമിഴ് സിനിമാതാരമാണ് തല എന്ന് വിളിക്കുന്ന അജിത്ത് കുമാർ. താരത്തിന്റെ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ മികച്ച വിജയം നേടുന്നതും പതിവാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
അനുമതി ഇല്ലാതെ തന്റെ ദൃശ്യങ്ങൾ പകർത്തിയ ആരാധകന്റെ ഫോൺ ചോദിച്ച് വാങ്ങി എല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയാണ് അജിത്ത് കുമാർ. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ദുബായിൽവെച്ചാണ് സംഭവം. ഭാര്യ ശാലിനിക്കും മക്കൾക്കുമൊപ്പം ദുബായിൽ അവധിയാഘോഷത്തിനാണ് താരമെത്തിയത്. ഈ സമയത്താണ് ആരാധകൻ ദൃശ്യങ്ങൾ പകർത്തിയത്. ഉടനെ തന്നെ ആരാധകനെ വിളിച്ച് ഫോൺ ചോദിച്ചു വാങ്ങി ചിത്രങ്ങളെല്ലാം താരം തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു.
Video ah எடுக்கிறா ??
அத குடு இங்க …Deleted😂 pic.twitter.com/Ygwf28Z7q3
— Troll Cinema ( TC ) (@Troll_Cinema) January 4, 2024
സെലിബ്രിറ്റികളുടെ സ്വകാര്യതയും സ്വകാര്യ ജീവിതവും ആരാധകരുടെ ഇടപെടലുകളുമെല്ലാം ചർച്ചയാക്കപ്പെടുകയാണ് ഈ വീഡിയോ പുറത്തു വന്നതോടെ. അജിത്ത് കുമാർ തന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് താരം ചെയ്തതെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുമ്പോൾ താരത്തിന്റെ പ്രതികരണം ചോദ്യം ചെയ്യുകയാണ് മറ്റൊരു വിഭാഗം.
നേരത്തെ, കോവിഡ് കാലത്ത് മാസ്‌ക് ധരിക്കാതെ എത്തി പോളിങ് ബൂത്തിൽ വെച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ അജിത്ത് പിടിച്ചെടുത്തിരുന്നു. പിന്നീട് ഇക്കാര്യത്തിൽ താരം ഖേദപ്രകടനം നടത്തുകയും ചെയ്തു.
Discussion about this post