തീവ്രവാദ വിരുദ്ധ ഫണ്ടിന് സൗദി മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ സുഊദ് അല്‍മുഅ്ജിബ് സമര്‍പ്പിച്ച കരടിന് അംഗീകാരം നല്‍കിയാണ് മന്ത്രിസഭ തീവ്രവാദ വിരുദ്ധ ഫണ്ടിങ് നിയമം പാസാക്കിയത്. ഇതു കൂടാതെ മറ്റു ചില നിയമങ്ങള്‍ക്ക് കൂടി അംഗീകാരം നല്കിട്ടുണ്ട്. സൗദി വിനോദ അതോറിറ്റിയുടെ വ്യവസ്ഥകള്‍ക്കും മന്ത്രിസഭ അംഗീകാരം നല്കി.
സാമ്പത്തിക, വികസന സമിതിയാണ് വ്യവസ്ഥകള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. സൗദിയിലെ സാമ്പത്തിക വിനിമയം, കൈമാറ്റം, നിരീക്ഷണം, നിമാവലികളും ലൈസന്‍സുകളും അനുവദിക്കല്‍ തുടങ്ങി എല്ലാ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിക്കായിരിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. യമനിലും മേഖലയിലെ ഇതര രാജ്യങ്ങളിലും സമാധാനം നിലനിര്‍ത്താനുള്ള സൗദിയുടെ ശ്രമം തുടരുമെന്നും മന്ത്രിസഭ പ്രഖ്യാപിച്ചു.
Discussion about this post