ആഗ്ര: ഉത്തര്‍പ്രദേശില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞ മലയാളി മുങ്ങി. തിരുവനന്തപുരം സ്വദേശിയായ 32-കാരനാണ് ജീനോം പരിശോധനാഫലം പുറത്തുവരുന്നതിന് മുമ്പ് മുങ്ങിയത്. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാള്‍ക്ക് കോവിഡ് പരിശോധന നടത്തിയത്.
ശനിയാഴ്ചയാണ് ഇയാളുടെ ആര്‍ടിപിസിആര്‍ പരിശോധനാഫലം പുറത്തുവന്നത്. ജീനോം സീക്വന്‍സിങ് നടത്തി കോവിഡിന്റെ വകഭേദമാണോ എന്ന് കണ്ടെത്തുന്നതിനായി ഇയാളുടെ സാമ്പിള്‍ അയച്ചു. ഇതിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കാന്‍ അധികൃതര്‍ ഇയാളോട് നിര്‍ദേശിച്ചിരുന്നു. രാജസ്ഥാനിലെ ധോല്‍പുര്‍ ആണ് ഇയാളുടെ മൊബൈല്‍ ഫോണ്‍ അവസാനമായി കാണിച്ച ലൊക്കേഷന്‍. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി.
വകഭേദം തിരിച്ചറിയാനായി ലഖ്നൗവിലെ കിങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലേക്ക്
സാമ്പിള്‍ അയച്ചിരുന്നു. അയാളോട് ഫലം വരുന്നത് വരെ കാത്തിരിക്കാന്‍ പറഞ്ഞിരുന്നു. പക്ഷേ ആരോഗ്യവകുപ്പ് ജീവനക്കാര്‍ എത്തുന്നതിന് മുമ്പ് തന്നെ അയാള്‍ നഗരം വിട്ടിരുന്നു. അയാളെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്രീകൃത പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.’ -ചീഫ് മെഡിക്കല്‍ ഓഫീസര്‍ അരുണ്‍കുമാര്‍ ശ്രീവാസ്തവ അറിയിച്ചു.
Discussion about this post